Hanan news in kerala <br />ഹനാൻ ഇതിനു മുമ്പ് രണ്ട് ആളുകൾക്കൊപ്പം മീൻ കച്ചവടം ചെയ്തിരുന്നു. അന്നത് വാർത്തയായില്ല. 'വാർത്തയാകാൻ പാകത്തിൽ' കച്ചവടം ചെയ്യാൻ തുടങ്ങിയിട്ട് രണ്ട് ദിവസമേ അയൊള്ളൂ എന്നതിന് ആ കുട്ടിയെ കള്ളി എന്ന് വിളിച്ചിട്ടെന്താ? അറിഞ്ഞിടത്തോളം അവളും ഉമ്മയും അരക്ഷിതാവസ്ഥയിലാണ്. ഭക്ഷണം കഴിക്കാൻ മാത്രമല്ല,,നല്ല നിലക്ക് ജീവിക്കാൻ കൂടിയാണ് അവൾ ജോലി ചെയ്യുന്നത്. . സിനിമ കിട്ടിയാൽ അഭിനയിക്കാൻ പോകുമായിരിക്കും. മീൻ വിൽക്കുകയോ വിൽക്കാതോരിക്കുകയോ സഹായം സ്വീകരിക്കുകയോ ചെയ്യുമായിരിക്കും. ആർക്കാണ് ചേദം? അയ്യോ ഞാൻ പിന്തുണ കൊടുത്തത് രണ്ട് ദിവസായി മീൻ വിൽക്കുന്ന ആൾക്കാണോ, കുറഞ്ഞത് ഒരു മാസമെങ്കിലും വേണ്ടേ, ഇതെന്ത് എന്ന ആശങ്ക ഒക്കെ ആരുടെ കള്ളത്തരമാണ് പുറത്താക്കുന്നത് എന്ന് ആലോചിച്ചാൽ മതി. <br />#Hanan #Kerala